'വൃഷഭ'യിലൂടെ പാൻ ഇന്ത്യൻ അരങ്ങേറ്റത്തിന് ഷനായ കപൂർ
Entertainment
'വൃഷഭ'യിലൂടെ പാൻ ഇന്ത്യൻ അരങ്ങേറ്റത്തിന് ഷനായ കപൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th July 2023, 6:12 pm

കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിച്ച്‌ മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം ചിത്രമാണ് ‘വൃഷഭ.’ ജൂഹി പരേഖ് മെഹ്തയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

മോഹൻ ലാൽ നായകനാകുന്ന വൃഷഭ’യിലൂടെ സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുകയാണ്. റോഷൻ മെകയുടെ നായികയായിട്ടാണ് ഷനായ എത്തുന്നത്.

‘ക്യാമറയുടെ മുന്നിൽ നിൽക്കാനും അഭിനയിക്കാനും ഞാൻ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണിത്. വലിയ താരങ്ങളും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇത് സ്വപ്നം സാക്ഷാത്കരിച്ചത് പോലെയുള്ള നിമിഷമാണ്. മോഹൻലാൽ സർ കൂടി ഉണ്ടാവുന്നതോടെ വൃഷഭ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം,’ഷനായ കപൂർ പറഞ്ഞു.

ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെകയാണ് എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

ഈ മാസം അവസാനത്തോട് കൂടി ചിത്രത്തിൻറെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി.ആർ.ഒ – ശബരി

Content Highlights: Janvi Kapoor debut in  Vrishabha movie