Advertisement
Kerala News
ജനതാ കര്‍ഫ്യൂവിന്റെ തലേദിവസം കേരളത്തില്‍ വിറ്റത് 76.60 കോടി രൂപയുടെ മദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 25, 08:27 am
Wednesday, 25th March 2020, 1:57 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു ജനതാ കര്‍ഫ്യൂ.

21ന് സംസ്ഥാനത്തെ ബിവറേജ്‌സ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യമാണ്. വെയര്‍ഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം.

കഴിഞ്ഞവര്‍ഷം ഇതേദിവസം ബിവറേജ്‌സ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. 118.68 ശതമാനത്തിന്റെ വര്‍ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്.

265 മദ്യവില്‍പനശാലകളാണു ബിവറേജ്‌സ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവില്‍പനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്.

WATCH THIS VIDEO: