| Thursday, 18th March 2021, 4:06 pm

സാങ്കേതിക തകരാര്‍; ജനശതാബ്ദി പിറകോട്ടോടിയത് 35 കിലോമീറ്റര്‍; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍. ദല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്.

പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലികളുടെ കൂട്ടം ചാടിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.

മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചത്. ട്രെയിന്‍ നില്‍ക്കേണ്ടതിന് പകരം അമിത വേഗതയില്‍ പിറകോട്ട് ഓടുകയായിരുന്നു.

ട്രെയിന്‍ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മാത്രമല്ല ഈ സമയം അതേ ട്രാക്കിലൂടെ മറ്റു ട്രെയിനുകള്‍ വരാതിരുന്നതും അപകടം ഒഴിവാക്കി.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ട്രെയിന്‍ പിറകോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jansatabdi train runs backwards due to cattle run

We use cookies to give you the best possible experience. Learn more