തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി
ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍.
എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും പെട്രോള്‍ വിലവര്‍ദ്ധനനയും ബാങ്കുകളുടെ വിവിധ ഫീസീടാക്കലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പെട്രോള്‍ ഉല്പാദന-വിതരണ കമ്പനികളുടെ ധൂര്‍ത്തിനും പാഴ്‌ചെലവിനും നാട്ടുകാരുടെ പണം വിനിയോഗിക്കുന്നത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണെന്നും സ്വന്തം ബാങ്ക് അക്കൗണ്ടില്‍ സ്വന്തം ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാന് ഉള്പ്പെടെ ബാങ്ക് ഫീസ് വാങ്ങുന്നത് ന്യായമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബാങ്കിന് നിത്യചെലവിന് പണം കണ്ടെത്താനാണ് ഇപ്പണിയെങ്കില് ഇറച്ചിക്കട, ബിവറേജസ് ഔട്‌ലറ്റ്, കംഫറ്ട്ട് സ്റ്റേഷന് തുടങ്ങിയവ ബാങ്കിന് അനുബന്ധമായി നടത്തുകയാണ് നല്ലതെന്നും ശശികുമാര്‍ പരിഹസിക്കുന്നു.
Dont Miss ആസാമില്‍ കര്‍ഷക നേതാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു: അറസ്റ്റിലായത് ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയയാള്‍
ബാങ്ക് ലയനത്തിനെതിരെയും നോട്ട് മരവിപ്പിക്കലിനെതിരെയും സമരം നടത്തിയവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്നും ഭരണ മുന്നണിക്കും പാര്‍ട്ടിക്കും ഈ ജനദ്രോഹത്തെ പിന്തുണക്കാന് രാഷ്ട്രീയ ബാദ്ധ്യത ഉണ്ടെന്ന് അവരെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നും ശശികുമാര്‍ ചോദിക്കുന്നു.
പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയില് ഉല്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത് എന്ന് പറഞ്ഞുകൊണ്ടാണ് ശശികുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ന്യായീകരണം എന്തെല്ലാം പറഞ്ഞാലും, അനുഭവത്തില് പെട്രോള് വിലവറ്ദ്ധനയും ബാങ്കുകളുടെ വിവിധ ഫീസീടാക്കലും ന്യായീകരിക്കത്തക്കതല്ല.
പെട്രോള് ഉല്പാദന-വിതരണ കമ്പനികളുടെ ധൂറ്ത്തിനും പാഴ്‌ചെലവിനും നാട്ടുകാരുടെ പണം വിനിയോഗിക്കുന്നത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണ്.
എന്റെ ബാങ്ക് അക്കൗണ്ടില് ഞാന് എന്റെ ബ്രാഞ്ചില് പണം നിക്ഷേപിക്കാന് ഉള്പ്പെടെ ബാങ്ക് ഫീസ് വാങ്ങുന്നത് ന്യായമല്ല. ??ബാങ്കിന് നിത്യചെലവിന് പണം കണ്ടെത്താനാണ് ഇപ്പണിയെങ്കില് ഇറച്ചിക്കട, ബിവറേജസ് ഔട്‌ലറ്റ്, കംഫറ്ട്ട് സ്റ്റേഷന് തുടങ്ങിയവ ബാങ്കിന് അനുബന്ധമായി നടത്തുകയാണ് നന്ന്….
ബാങ്ക് ലയനത്തിനെതിരെയും നോട്ട് മരവിപ്പിക്കലിനെതിരെയും സമരം നടത്തിയവറ്ക്ക് ഇതിനെതിരെ ഒച്ചപൊങ്ങില്ലേ…
ഭരണ മുന്നണിക്കും പാറ്ട്ടികള്ക്കും ഈ ജനദ്രോഹത്തെ പിന്തുണക്കാന് രാഷ്ട്രീയ ബാദ്ധ്യത ഉണ്ടെന്ന് അവരെ ആരു തെറ്റിദ്ധരിപ്പിച്ചു ആവോ….
(പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയില് ഉല്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്…??)