| Saturday, 8th June 2019, 5:15 pm

ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഗുരുവായൂരില്‍ നടത്തിയ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷം അഭിനന്ദന്‍ സഭ എന്ന പേരില്‍ ബിജെപി മോദിയെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗമാണ് വെറുപ്പിക്കലെന്ന് ശശികുമാര്‍ പറഞ്ഞത്.

നേരിട്ട് ശ്രീധരന്‍പിള്ളയുടെ പേരെടുത്ത് പറഞ്ഞല്ല ശശികുമാറിന്റെ വിമര്‍ശനം. ശ്രീധരന്‍പിള്ള പ്രസംഗിച്ച സമയം ഉള്‍പ്പെടുത്തിയാണ് വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് സശികുമാറിന്റെ പ്രതികരണം.

ബി.ജെ.പി പ്രതീക്ഷിച്ചത്ര നേട്ടം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘടനക്കകത്ത് ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.എസ് ശ്രീധരന്‍ പിള്ളയെയും സംഘടനാ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ഗണേശനെയും നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

 

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായ ഒഴിവില്‍ 2018 ജൂലായിലാണ് പി.എസ് ശ്രീധരന്‍പിള്ള രണ്ടാം തവണ സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. പുതിയ അദ്ധ്യക്ഷനെ ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെ സമവായമെന്ന നിലയിലായിരുന്നു ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചത്. 2016-ലാണ് ആര്‍.എസ്.എസ് പ്രാന്ത പ്രാചാര്‍ പ്രമുഖായിരുന്ന എം. ഗണേശന്‍ സംഘടനാ സെക്രട്ടറിയായത്.

We use cookies to give you the best possible experience. Learn more