| Wednesday, 15th August 2012, 9:43 am

കൃഷ്ണയ്യരുടെ കണ്ണീരിന്റെ മഹത്വം മനസിലാക്കണം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ” ഇടതുപക്ഷത്തിന്റെ കോട്ട പണിതത് വിപ്ലവ മാനവികതയുടെ കൂട്ടുകൊണ്ട്” എന്ന തലക്കെട്ടിലെഴുതിയ ജനയുഗം എഡിറ്റോറിയലിലാണ് സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തിയത്. []

ഇടതുപക്ഷ ജനാധിപത്യമുന്നണി കേവലമൊര് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. “സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ അപഗ്രഥിക്കുന്നതിലുള്ള ആശയപരമായ പൊതുയോജിപ്പും പൊതുശത്രുക്കള്‍ക്കെതിരായ സമര ഐക്യവുമാണ് മുന്നണിയുടെ അടിത്തറ. അത്തരം പൊതുയോജിപ്പുകളില്‍ കൈകോര്‍ത്തുനില്‍ക്കുമ്പോഴും വലുതും ചെറുതുമായ ഓരോ പാര്‍ട്ടിക്കുമുള്ള സ്വതന്ത്ര വ്യക്തിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുഖമുദ്രയാണ്. ജനങ്ങള്‍ വെറുക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും നയിക്കുന്ന വലതുപക്ഷ മുന്നണികളില്‍ നിന്ന് ഇടതുപക്ഷമുന്നണിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണിത്. ഏതെങ്കിലും ഒരു പാര്‍ട്ടി പറയുന്നതെല്ലാം മറ്റുള്ളവര്‍ ശിരസാവഹിക്കണമെന്നോ, ഒരു പാര്‍ട്ടി സ്വന്തംനിലയില്‍ പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളിലെല്ലാം മറ്റു പാര്‍ട്ടികള്‍ കൂടി ചേര്‍ന്നുകൊള്ളണമെന്നോ ഉള്ള സമീപനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.” മുഖപ്രസംഗത്തില്‍ പറയുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ച സി.പി.ഐ.എം നടപടിയെയും സി.പി.ഐ വിമര്‍ശിക്കുന്നുണ്ട്. “ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെയും ജനങ്ങളുടേയും മുന്നേറ്റത്തില്‍ രാജ്യം അഭിമാനംകൊണ്ട വേളയിലാണ് ആ നയങ്ങളുടെ അംഗീകൃത വക്താവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്താങ്ങാന്‍ ഒരു ഇടതുപക്ഷ പാര്‍ട്ടി തീരുമാനിച്ചത്. ”

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ സേവനം വിട്ടുകൊടുത്തെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ കണ്ണീരിന്റെ പവിത്രത മനസിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം.  പൊട്ടിക്കരഞ്ഞുവെങ്കില്‍ ആ കണ്ണീരിന്റെ പവിത്രത മനസിലാക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം. അത്തരം എണ്ണമറ്റ മനുഷ്യരുടെ കണ്ണീരും ത്യാഗവും ചേര്‍ന്ന വിപ്ലവമാനവികതയുടെ കൂട്ടുകൊണ്ടാണ് ഇടതുപക്ഷം വലതുപക്ഷത്തില്‍ നിന്നും വേറിട്ട അതിന്റെ നീതിബോധത്തിന്റെ കോട്ട പണിതതെന്നും ജനയുഗം ഓര്‍മിപ്പിക്കുന്നു.

വധമാണോ സോഷ്യലിസം? ചോരയാണോ?: ടി.പി വധമോര്‍ത്ത് പൊട്ടിക്കരഞ്ഞ് കൃഷ്ണയ്യര്‍

We use cookies to give you the best possible experience. Learn more