ന്യൂദല്‍ഹി: വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് സ്വീകരിച്ച നിലപാടിനെ (ജെ.ഡി.യു) രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍.
ട്വിറ്ററിലൂടെയാണ് സ്വന്തം പാര്‍ട്ടിയെ വിമര്‍ശിച്ച് പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്.
” മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്.
ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള ,മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.” അദ്ദേഹം പറഞ്ഞു.
ബില്ലിനെ പിന്തുണച്ച പാര്‍ട്ടികളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഉള്‍പ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനാല്‍ തങ്ങളുടെ പാര്‍ട്ടി പൗരത്വ (ഭേദഗതി) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞത്.
അസമിലെ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും കിഷോര്‍ സംസാരിച്ചിരുന്നു.
ഇന്നലെ ലോക്സഭയില്‍ ദേശീയ പൗരത്വ ബില്‍ പാസാക്കിയിരുന്നു. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.