| Tuesday, 21st October 2014, 7:54 pm

ജനസംസ്‌കൃതി സര്‍ഗ്ഗോത്സവം ബ്രാഞ്ച്തല മത്സരങ്ങള്‍ സമാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ജനസംസ്‌കൃതി സര്‍ഗ്ഗോത്സവം ബ്രാഞ്ച് തല മത്സരങ്ങള്‍ സമാപിച്ചു. ഇത് പത്താം തവണയാണ് തുടര്‍ച്ചയായി സര്‍ഗ്ഗോത്സവ മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ യുവജനോത്സവ മാതൃകയിലുള്ള കലാരചന മത്സരങ്ങളാണ് ദല്‍ഹി മലയാളികള്‍ക്ക് വേണ്ടി ജനസംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നത്.

“കല സൗഹര്‍ദ്ദത്തിന്” എന്ന തലവാചകത്തോടുകൂടിയാണ് സര്‍ഗ്ഗോത്സവം ഇത്തവണ നടന്നത്. ജനസംസ്‌കൃതിയുടെ 23 ബ്രാഞ്ചുകളിലെ കലാരചന മത്സരങ്ങളാണ് അവസാനിച്ചിരിക്കുന്നത്. ഈ ബ്രാഞ്ചുകളില്‍ നിന്നും തെരെഞ്ഞെടുത്ത മത്സരാര്‍ത്ഥികള്‍ സര്‍ഗ്ഗോത്സവത്തിന്റെ കേന്ദ്രതല മത്സരങ്ങളില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യരക്ഷാധികാരിയായിരിയും പി. കരുണ്‍കരന്‍ എം.പി ചെയര്‍മാനും ആയ സംഘാടകസമിതിക്കാണ് ഇത്തവണത്തെ സര്‍ഗ്ഗോത്സവത്തിന്റെ മേല്‍നോട്ടം. ഒക്ടോബര്‍ 26, നവംബര്‍ 2 തീയതികളില്‍ രചനമത്സരങ്ങളും നവംബര്‍ 8,9 തീയതികളില്‍ സ്‌റ്റേജ്തല മത്സരങ്ങളും നടക്കും.

നോയിഡ സെക്ടര്‍ 33 യിലെ റോക്ക് വുഡ് പബ്ലിക് സ്‌കൂളിലായിരിക്കും സ്‌റ്റേജ്തല മത്സരങ്ങള്‍ നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more