മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ജനാര്‍ദനന്‍. 50 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അദ്ദേഹം. തുടക്കത്തില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് 90കളുടെ തുടക്കത്തില്‍ കോമഡി വേഷങ്ങളിലേക്ക് മാറുകയായിരുന്നു.
ഇപ്പോള്‍ തന്റെ സുഹൃത്തും നടനുമായ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ജനാര്‍ദനന്‍. എന്‍.എഫ്. വര്‍ഗീസിനെ താന്‍ പരിചയപ്പെടുന്നത് മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണെന്നും എന്നാല്‍ പരിചയപ്പെട്ടതിന് ശേഷം എത്രയോ വര്‍ഷത്തെ പരിചയമുള്ള രീതിയില്‍ തങ്ങളുടെ ബന്ധം വളര്‍ന്നുവെന്നുമാണ് ജനാര്‍ദനന്‍ പറയുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം എന്‍.എഫ്. വര്‍ഗീസ് ഒരു സൗമ്യ മനസുള്ള ആളാണെന്നും സുഹൃത്തുക്കളെ വളരെ പെട്ടെന്ന് വശീകരിക്കാന്‍ പറ്റുന്ന ഹൃദയമുള്ള നല്ല മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയുടെ ‘ഓര്‍മയില്‍ എന്നും എന്‍.എഫ്. വര്‍ഗീസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എന്‍.എഫ്. വര്‍ഗീസും ഞാനും പരിചയപ്പെടുന്നത് ഞാന്‍ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണ്. എന്നാല്‍ പരിചയപ്പെട്ടതിന് ശേഷം എത്രയോ വര്‍ഷത്തെ പരിചയമുള്ള രീതിയില്‍ ഞങ്ങളുടെ ബന്ധം വളര്‍ന്നു വന്നിരുന്നു.
ഒരു മനുഷ്യനെ പറ്റി നമ്മള്‍ പറയുമ്പോള്‍ ആദ്യം അയാളുടെ സ്വഭാവത്തെ പറ്റി വേണമല്ലോ പറയാന്‍. എന്നെ സംബന്ധിച്ചിടത്തോളം എന്‍.എഫ്. വര്‍ഗീസ് ഒരു സൗമ്യ മനസുള്ള ആളാണ്. സുഹൃത്തുക്കളെ വളരെ പെട്ടെന്ന് വശീകരിക്കാന്‍ പറ്റുന്ന ഹൃദയമുള്ള നല്ല മനുഷ്യനാണ് അയാള്‍.
ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ഞങ്ങളുടെ സംസാരത്തിന്റെ ഇടയില്‍ സിനിമ വരാറേയില്ല. അന്ന് സിനിമയേക്കാള്‍ വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ചായിരുന്നു ഞാനും എന്‍.എഫുമൊക്കെ സംസാരിക്കാറുള്ളത്,’ ജനാര്‍ദനന്‍ പറയുന്നു.
Content Highlight: Janardhanan Talks About NF Varghese