ക്രയോണ്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് രചനയും സംവിധാനവും ചെയ്ത സിനിമയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’.
ജാഗ്രന്‍ ഫിലിം ഫെസ്റ്റിവല്‍ 2023ലെ മികച്ച നടന്‍, മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം, സീതനവാസല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം വിഭാഗം, റോഹിപ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023, അറ്റ്‌ലാന്റ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ (AIFF 2023) മികച്ച സംവിധായകന്‍, ബെസ്റ്റ് സ്‌ക്രീന്‍ പ്ലേ, മികച്ച ഫീച്ചര്‍ ഫിലിം എന്നീ പുരസ്‌കാരങ്ങളും നേടി.
വാര്‍ദ്ധക്യകാലത്ത് ശിവന്‍, ഗൗരി എന്നീ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുകയും ശേഷിച്ച ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സംഗീര്‍ണ്ണമായ യാത്രയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം.
70 വയസുള്ള ശിവന്‍ ആയി വേഷമിട്ടിരിക്കുന്നത് മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ് ആയി 40 വര്‍ഷത്തിന് മുകളില്‍ ജോലി ചെയ്ത കോഴിക്കോട് ജയരാജ് ആണ്.
ഗൗരി ടീച്ചര്‍ ആയി സിനിമയില്‍ വേഷമിട്ടിരിക്കുന്നത് അഭിനേത്രിയും നര്‍ത്തകിയും മുന്‍ കലാക്ഷേത്ര ഡയറക്ടര്‍ കൂടിയായ പദ്മശ്രീ ലീല സാംസണാണ്.
അനു സിതാര, ദീപക് പറമ്പോള്‍, ഇര്‍ഷാദ് അലി, നന്ദന്‍ ഉണ്ണി, നോബി മാര്‍ക്കോസ്, പോളി വത്സന്‍, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം നാല്‍പ്പതോളം 60 വയസിന് മുകളില്‍ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്.
ഡി.സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, മെറ്റാ ഫിലിം ഫെസ്റ്റ്, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയ, ജാഗ്രന്‍ ഫിലിം ഫെസ്റ്റിവല്‍ 2023, മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഉത്സവം, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍- ഇന്ത്യന്‍ പനോരമ, ന്യൂജേഴ്സി ഇന്ത്യന്‍ & ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഴാമത് അന്താരാഷ്ട്ര ഫോക്ലോര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ഫെസ്റ്റിവലുകളില്‍ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിക്കപ്പെട്ടു.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ : കിരണ്‍ ദാസ്, സൗണ്ട് :സിങ്ങ് സിനിമ, ആര്‍ട്ട് ഡയറക്ടര്‍ : ദുന്ദു രഞ്ജീവ് , കോസ്റ്റിയൂംസ്: ആദിത്യ നാണു, മേക്കപ്പ് നേഹ, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.
Content Highlight: Jananam 1947 Pranayam Thudarunnu; The Film Is In Theatres