ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് സമര്‍പ്പിച്ച ഹരജി തള്ളണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആന്ധ്രാപ്രദേശ് ഘടകം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഹരജി സമര്‍പ്പിച്ചു.
എന്‍.എസ്.എസിന്റെ ഹരജിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഹരജി നല്‍കിയിരിക്കുന്നത്.
ALSO READ: ശബരിമല യുവതീപ്രവേശനം; പുന:പരിശോധനാഹരജികള്‍ ഇന്ന് പരിഗണിക്കും
പുനഃപരിശോധനാ ഹരജികളും റിട്ട് ഹരജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹരജികളുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
ആകെ 55 പുനഃപരിശോധനാ ഹരജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജികളുമുണ്ട്.
ALSO READ: മത്സരിക്കാനില്ലെന്നുറപ്പിച്ച് മോഹന്‍ലാല്‍; ജനഹിതമറിയാന്‍ സര്‍വേക്കിറങ്ങിയ ആര്‍.എസ്.എസ് വെട്ടില്‍
ബുധനാഴ്ച രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹരജികള്‍ പരിഗണിക്കുക.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നതിനാല്‍ ജനുവരി 22ന് ഹരജികള്‍ പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.
WATCH THIS VIDEO: