| Tuesday, 10th March 2015, 3:35 pm

നായനാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ജനസംസ്‌കൃതി കിംഗ്‌സ് വേ ക്യാമ്പ് ജേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനസംസ്‌കൃതി കിംഗ്‌സ് വേ ക്യാമ്പ് സംഘടിപ്പിച്ച ഒന്നാമത് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഫൂട്ബാള്‍ ടൂര്‍ണമെന്റില്‍ ജനസംസ്‌കൃതി കിംഗ്‌സ് വേ ക്യാമ്പ് ചാമ്പ്യന്മാരായി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് എഫ്.സി.ആര്‍.എഫ്.ജി യെ ജനസംസ്‌കൃതി കിംഗ്‌സ് വേ ടീം ഫൈനലില്‍ പരാജയെപ്പടുത്തിയത്.

മോഡല്‍ ടൗണ്‍ ചത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ സന്തോഷ് ട്രോഫി താരങ്ങളടക്കം പ്രമുഖ ഫൂട്ബാള്‍ താരങ്ങള്‍ പങ്കെടുത്തു. ദല്‍ഹിയിലെ 8 പ്രമുഖ ടീമുകളാണ് മത്സരങ്ങളില്‍ മാറ്റുരച്ചിരുന്നത്.

ജേതാക്കള്‍ക്ക് നായനാര്‍ മെമ്മോറിയല്‍ റോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് വി.സി ജോര്‍ജ്ജ് സ്മാരക റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു. പ്രശസ്ത സിനിമ താരം അര്‍ച്ചന കവി സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ആദ്യമായാണ് ദല്‍ഹിയില്‍ സി.പി.എം ന് കീഴിലുള്ള ഒരു സാംസ്‌കാരിക സംഘടന നായനാര്‍ മെമ്മോറിയല്‍ ഫൂട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കാല്‍പന്ത് കളിയുടെ ആവേശം തിരിച്ചു കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അഭിപ്രായപെട്ടു.

We use cookies to give you the best possible experience. Learn more