സമീപകാല ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളുമായാണ് ഡിജോ ജോസ് ആന്റണിയുടെയും ഷാരിസ് മുഹമ്മദിന്റെയും ജന ഗണ മന എത്തുന്നത്. കെട്ടുറുപ്പമുള്ള ത്രില്ലിങ്ങ് തിരക്കഥയിലൂടെയും മികച്ച സംവിധാനത്തിലൂടെയും, ആദ്യം കയ്യടിപ്പിച്ച കാണികളെ കൊണ്ട് തന്നെ ഇരുത്തി ചിന്തിപ്പിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്.