| Monday, 7th December 2020, 9:29 pm

വാല്‍സ്‌കിസിന് ഇരട്ടഗോള്‍; ജംഷേദ്പൂരിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരേ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷേദ്പൂരിന്റെ ജയം.

നെറിയസ് വാല്‍സ്‌കിസിന്റെ ഇരട്ടഗോളാണ് ജംഷേദ്പൂരിന് തുണയായത്. മോഹന്‍ ബഗാന്റെ ഏകഗോള്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു.

30-ാം മിനിറ്റില്‍ മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്ന് നെറിയസ് വാല്‍സ്‌കിസാണ് ജംഷേദ്പുരിനെ മുന്നിലെത്തിച്ചത്.

ഹെഡറിലൂടെയായിരുന്നു വാല്‍സ്‌കിസിന്റെ ഗോള്‍. 66-ാം മിനിറ്റിലും വാല്‍സ്‌കിസ് ഗോള്‍ നേടി.

80-ാം മിനിറ്റിലായിരുന്നു റോയ് കൃഷ്ണ ബഗാന്റെ ആശ്വാസഗോള്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jamshadpur FC vs ATK Mohun Bagan ISL

We use cookies to give you the best possible experience. Learn more