ബലാത്സംഗം; കശ്മീരില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
Rape
ബലാത്സംഗം; കശ്മീരില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 7:54 pm

പൂഞ്ച്: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇവര്‍ക്കെതിരെ ജമ്മുകശ്മീര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 10ന് പൂഞ്ച് ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ക്യാംപിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. വഴി തെറ്റിയ തന്നെ ജവാന്മാര്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ക്യാംപില്‍ വെച്ച് ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പറയുന്നു.


Read more: അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചു; പരാതിയുമായി കര്‍ഷകര്‍


ശനിയാഴ്ച വൈകീട്ട് ഡോംന പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ജവാന്മാരെ ബന്തലബ് ക്യാംപില്‍ വെച്ച് യുവതിക്കൊപ്പം കണ്ടെത്തിയെന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തതായും സി.ആര്‍.പി.എഫ് വക്താവ് ആഷിഷ് കുമാര്‍ ഝാ പറഞ്ഞു.

വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് മൂന്നാമത്തെയാളെ സസ്‌പെന്‍ഡ് ചെയ്തത്.