ന്യൂദല്‍ഹി:കത്വ ലൈംഗികാക്രമണക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആറിന് ഉത്തരവിട്ട് ജമ്മു കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നവംബര്‍ ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജമ്മു പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേസിലെ പ്രതികളുടെ വിചാരണ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റി നാല് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേസിലെ സാക്ഷികളായ സച്ചിന്‍ ശര്‍മ,നീരജ് ശര്‍മ,സഹീല്‍ ശര്‍മ എന്നിവരാണ് പരാതിക്കാര്‍. കേസില്‍ പഠാന്‍കോട്ട് കോടതി വെറുതെ വിട്ട വിശാല്‍ ജന്‍ഗോത്രയുടെ സൂഹൃത്തുക്കളാണ് മൂവരും.