| Wednesday, 6th March 2019, 7:33 pm

ഇത്തരം തെമ്മാടിത്തരങ്ങള്‍ തുടരാന്‍ അനുവദിക്കില്ല; ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചതില്‍ പ്രതിഷേധവുമായി മെഹബൂബ മുഫ്ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചതില്‍ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രിയും പീപ്പിള്‍ ഡെമോക്രാറ്റിക്ക് നോതാവുമായ് മെഹബൂബ മുഫ്ത്തി. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടു.

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും അതിനുള്ള തെളിവും കുറ്റപത്രവും ജനങ്ങളെ കാണിക്കേണ്ടതുണ്ടെന്നും മെഹ്ബൂബ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം തെമ്മാടിത്തരങ്ങള്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മെഹ്ബൂബ പറഞ്ഞു.

ALSO READ: നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ… ഞങ്ങള്‍ക്ക് ഒന്നുമില്ല; റഫാല്‍ രേഖകളുടെ ഉറവിടം പുറത്തുവിടില്ലെന്ന് ‘ദി ഹിന്ദു’

“ഇപ്പോള്‍ ഞങ്ങള്‍ ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.എന്നാല്‍ ഇത് കശ്മീരിന്റെ മുഴുവന്‍ ഭാഗത്തേക്കും വ്യാപിപ്പിക്കും.അതിന് മുന്‍പ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കൂ.” മുഫ്ത്തി പറഞ്ഞു.

വടക്കന്‍ കശ്മീരിലെ അനന്ദ്‌നഗ് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തതായി ഗ്രേറ്റര്‍ കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് കാണിച്ച് അഞ്ച് വര്‍ഷത്തേക്കാണ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more