ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് രാജിവെച്ചു. കാബിനറ്റ് പുനസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. കവീന്ദര്‍ ഗുപ്ത പകരം ചുമതലയേല്‍ക്കും.
കഠ്‌വ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചതോടെ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘാടനവും വരുന്നത്.
ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ മന്ത്രിമരാണ് കഠ്‌വ സംഭവത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നത്.
കഠ്‌വ കേസിലെ പ്രതികളെ ബി.ജെ.പി. മന്ത്രിമാര്‍ അനുകൂലിച്ചെന്ന ആക്ഷേപത്തില്‍നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ രാജിയും പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്നതും. എന്നാല്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള നല്‍കുന്ന പിന്തുണ പിന്‍വലിക്കില്ലെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.