ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. രണ്ടു പതിറ്റാണ്ടുകാലമായി ഫുട്‌ബോളില്‍ തങ്ങളുടെതായ സ്ഥാനം കെട്ടിപ്പടുത്ത ഇരുവരിലും ആരാണ് മികച്ചത് എന്നത് ഇപ്പോഴും ഫുട്‌ബോള്‍ ലോകത്ത് സജീവമായി നില്‍ക്കുന്ന ചര്‍ച്ചാവിഷയമാണ്.
ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെച്ചു മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജാമി കരാഗര്‍. സ്‌പോര്‍ട്‌സ് 365ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം.
‘ആളുകള്‍ റൊണാള്‍ഡോയുടെ ഭാഗത്തുനിന്ന് അതിനേക്കാള്‍ കൂടുതല്‍ അവന്‍ തന്നെ കുറിച്ചാണ് ചിന്തിക്കുന്നത്. ബാലണ്‍ ഡി ഓറിന്റെ കാര്യത്തില്‍ മെസി നിരാശനായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴും മെസ്സി റൊണാള്‍ഡോയെ തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ യാതൊരു തര്‍ക്കവുമില്ല,’ ജാമി കരാഗര്‍ പറഞ്ഞു.
അതേസമയം നിലവില്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് കളിക്കുന്നത്. സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്. കഴിഞ്ഞ അല്‍ വെഹ്‌ദെക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനം.
മറുഭാഗത്ത് മെസി മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് ഇപ്പോള്‍ ബൂട്ട് കെട്ടുന്നത്. അവസാന മത്സരത്തില്‍ റെഡ് ബുള്‍സിനെതിരെ ആറു ഗോളുകളുടെ തകര്‍പ്പന്‍ വിജയം അമേരിക്കന്‍ ക്ലബ്ബ് സ്വന്തമാക്കിയപ്പോള്‍ ആ മത്സരത്തില്‍ അഞ്ച് അസിസ്റ്റുകളും ഒരു ഗോളുകളും നേടിക്കൊണ്ടായിരുന്നു അര്‍ജന്റീനന്‍ നായകന്റെ മിന്നും പ്രകടനം.
Content Highlight: Jamie Carragher talks about Cristaino Ronaldo and Lionel Messi