ന്യൂദല്‍ഹി: കോടതിവിധി ഉണ്ടെങ്കില്‍ പോലും മുത്തലാഖിന് സാധുതയുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി. ഇതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിക്കാമെന്നും പക്ഷെ വിവാഹമോചനത്തിന് സാധുത നല്‍കുമെന്നും മൗലാനാ മഹ്മൂദ് മദനി പറഞ്ഞു.
ഇസ്‌ലാമില്‍ ഏറ്റവും മോശമായ കുറ്റമാണെങ്കില്‍ പോലും തലാഖ് നടക്കുമെന്ന് വ്യക്തമായി പറയുകയാണ്.
വിധി അംഗീകരിക്കുന്നില്ലെന്നും മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് വിധി. നിക്കാഹ്, ഹലാല, ബഹുഭാര്യത്വം എന്നിവയെ കുറിച്ച് അവര്‍ത്തിച്ചുണ്ടാകുന്ന പരാമര്‍ശങ്ങള്‍ ഭാവിയില്‍ ഇടപെടലുണ്ടായേക്കുമെന്ന് ആശങ്കയുളവാക്കുന്നുണ്ടെന്നും മദനി പറഞ്ഞു.
Read more: കൊല്ലപ്പെട്ടത് ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി; മരണം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി
കോടതി ഉത്തരവ് സംബന്ധിച്ച് സംഘടനയുടെ അടുത്ത നീക്കമെന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മദനി പറഞ്ഞു.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലല്ലാതെ മുതലാഖ് നടത്തരുതെന്നും ശരീഅത്തനുസരിച്ച് ഇങ്ങനെ നടത്തുന്നത് അനഭിലഷണീയമാണെന്നും ജംഇയ്യത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.