ന്യൂദല്‍ഹി: ഡിസംബറില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി അക്രമിച്ച ദല്‍ഹി പൊലീസിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാല കോടതിയിലേക്ക്. ബുധനാഴ്ച്ചയാണ് സംഭവത്തില്‍ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ സര്‍വ്വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെഷന്‍ 156(3) പ്രകാരം കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സര്‍വ്വകലാശാല വക്താവ് അഹമ്മദ് അസീം പറഞ്ഞു. ക്യാംപസിനകത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച്ച ക്യാംപസില്‍ അക്രമം അഴിച്ചുവിട്ട പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍ നജ്മ അക്തറിന്റെ ഓഫീസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് പൊലീസ് ക്യാംപസിലെത്തിയിരുന്നു. ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് മറ്റ് വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.കമ്മീഷന്‍ ഇതുവരെ 52 വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.