അമിത് ഷായുടെ വസതിയിലേക്ക് ജാമിഅ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; 144 പ്രഖ്യാപിച്ച് പൊലീസ്; പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍
Citizenship Amendment Act
അമിത് ഷായുടെ വസതിയിലേക്ക് ജാമിഅ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; 144 പ്രഖ്യാപിച്ച് പൊലീസ്; പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 11:55 am

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങാതെ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍. ഇന്ന് ഉച്ചയ്ക്ക് മണ്ഡി ഹൗസില്‍ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും.

എന്നാല്‍ ജന്തര്‍മന്തര്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സമരത്തിന് എത്തിയാല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

ന്യൂ ദില്ലി ജില്ലയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ നിന്നും പിന്നോട്ടില്ലെന്ന് ജാമിഅ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എന്തുവന്നാലും മാര്‍ച്ച് നടത്തുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണ്ഡി ഹൗസില്‍ എത്താന്‍ സമരസമിതി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ട്. കാമ്പസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദര്‍ഗറിനെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു. കാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ