| Sunday, 2nd February 2020, 9:29 am

'പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല'; ജാമിഅ മിലിയ അധികൃതരെ വിമര്‍ശിച്ച് വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിഅ മിലയ ഇസ്‌ലാമിയല്‍ നടന്ന വെടിവെപ്പില്‍ സര്‍വ്വകലാശാല അധികൃതരെ വിമര്‍ശിച്ച് വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ഷാദത്ത് ഫാറൂഖ്. നേരത്തെ ക്യാമ്പസില്‍ നടന്ന പൊലീസ് ക്രൂരതെയ്‌ക്കെതിരെ സര്‍വ്വകലാശാല അധികൃതര്‍ നടപടിയെടുത്തിരുന്നെങ്കില്‍  ഈ സംഭവം നടക്കില്ലായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

” ഇതിന് മുന്‍പ് ക്യാമ്പസില്‍ പൊലീസ് കാട്ടിയ ക്രൂരതയ്‌ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു. ജാമിഅയിലോ ജെ.എന്‍.യുവിലോ മാത്രമല്ല, നിലവില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ആളുകള്‍ നടത്തുന്ന ഓരോ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കേണ്ടതും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും അവരാണ്”, പരിക്കേറ്റ വിദ്യാര്‍ത്ഥി ഷാദാബ് ഫാറൂഖ് ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തോക്കുമായി ഒരാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വരുന്നത് കണ്ടിട്ടും പൊലീസ് അയാളെ തടഞ്ഞ് നിര്‍ത്താതെ വീഡിയോ പകര്‍ത്തുക മാത്രമാണ് ചെയ്‌തെന്നും ഷാദാബ് ഫാറൂഖ് ഫറഞ്ഞു.

ദല്‍ഹിയില്‍ ജാമിഅ മിലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടന്നിരുന്നു. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്നാക്രോശിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്കുനേരെ ഒരാള്‍ വെടിയുതിര്‍ത്തത്. പൊലീസ് നോക്കിനില്‍ക്കേയായിരുന്നു വെടിവെപ്പ് നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more