| Sunday, 5th January 2020, 12:04 pm

ജാമിയ നാളെ തുറക്കും; പരീക്ഷ തീയ്യതി പ്രഖ്യാപിച്ച് സര്‍വ്വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിന് വേദിയായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി ശൈത്യകാല അവധിയ്ക്കു ശേഷം നാളെ തുറക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വ്വകലാശാലയിലുടനീളം പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഡിസംബര്‍ 16നാണ് ജാമിയ അടച്ചത്. സര്‍വ്വകലാശാല പരീക്ഷകള്‍ നീട്ടിവയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 5 വരെ അവധി നല്‍കുകയുമായിരുന്നു.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ എക്‌സാം ജനുവരി 9 മുതലും, ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി 16 മുതലും ആരംഭിക്കും. സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നല്‍കുന്ന എക്‌സാം ടൈംടേബിള്‍ അനുസരിച്ച് ക്യാംപസില്‍ എത്തണമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷ സംബന്ധിച്ച് വരുന്ന വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വരുന്ന വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും ജാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി.

ഡിസംബര്‍ 15ന് ജാമിയ ക്യാംപസിലെത്തി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അതിക്രമം അഴിച്ചുവിട്ട ദല്‍ഹി പൊലീസിന്റെ നടപടി വ്യാപക പ്രതിഷധത്തിന് ഇടയാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more