സര്‍വ്വകലാശാലയിലുടനീളം പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഡിസംബര്‍ 16നാണ് ജാമിയ അടച്ചത്. സര്‍വ്വകലാശാല പരീക്ഷകള്‍ നീട്ടിവയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 5 വരെ അവധി നല്‍കുകയുമായിരുന്നു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ എക്‌സാം ജനുവരി 9 മുതലും, ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി 16 മുതലും ആരംഭിക്കും. സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നല്‍കുന്ന എക്‌സാം ടൈംടേബിള്‍ അനുസരിച്ച് ക്യാംപസില്‍ എത്തണമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷ സംബന്ധിച്ച് വരുന്ന വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വരുന്ന വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും ജാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി.