ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ള അല്‍ ഷിഫ ആശുപത്രിയിലാണ് നജ്മ അക്തര്‍ സന്ദര്‍ശനം നടത്തിയത്.
തിങ്കളാഴ്ച ജാമി അ കോര്‍ഡിനേഷന്‍ കമ്മിറ്റി ജെ.സി.സി യുടെ നേതൃത്വത്തില്‍ സി.എ.എയ്‌ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും നടന്ന പ്രതിഷേധത്തിന് നേരെ പൊലിസ് അക്രമം അഴിച്ചു വിട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റിലേക്ക് നടക്കാനിരുന്ന മാര്‍ച്ച് ദല്‍ഹിയിലെ ഒഖ്‌ല പ്രദേശത്ത് വെച്ച് പൊലിസ് തടയുകയായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ വെച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
Delhi: Najma Akhtar, Vice-Chancellor of Jamia Millia Islamia and other University officials on Monday visited Al Shifa Hospital & met the students who were injured during protests earlier in the day. pic.twitter.com/o2VMkMrfQL
— ANI (@ANI) February 10, 2020
പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ പൊലിസില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം പ്രതിഷേധം നടത്തിയ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്നും തടസ്സപ്പെടുത്തല്‍, ഇതിനായി അക്രമ മാര്‍ഗങ്ങള്‍ ഉപയോഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം ചെയ്യാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.