ന്യൂദല്‍ഹി: ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രതിഷേധ സ്ഥലം മാറ്റിയത്.
പോളിംഗ് ബൂത്തില്‍ നിന്നും 100 മീറ്റര്‍മാത്രമാണ് പുതിയ പ്രതിഷേധസ്ഥലത്തേക്കുള്ള ദൂരമെന്ന് ജാമിഅ ജോയിന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
വോട്ട് ചെയ്യാനെത്തുവര്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്നും ഇതിനായി സ്റ്റാള്‍ തുറക്കുമെന്നും ജെ.സി.സി അംഗം പറഞ്ഞു. ഒപ്പം പ്രതിഷേധത്തില്‍ മൈക്ക്, സ്പീക്കര്‍ തുടങ്ങിയവയൊന്നും ഉപയോഗിക്കില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ന് 8 മണിക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.
ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ദല്‍ഹിയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലും.
പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.