ന്യൂദല്‍ഹി: ദല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേസിറ്റിയില്‍ കര്‍ഫ്യൂ സമയം നീക്കം ചെയ്യാന്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ സമരം. എന്നാല്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കെതിരെയുള്ള സമരവും നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍വ്വകലാശാല.
മൂന്ന് മാസം മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തിരികെ കയറാgirl studനുള്ള സമയ പരിധി 8 മണിയില്‍ നിന്നും 10.30 ആയി യൂണിവേഴ്‌സിറ്റി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സമയം 9 മണി ആക്കി നിയമം പുനസ്ഥാപിച്ചിരിക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍. ഇതിനെതിരെയാണ് പെണ്‍കുട്ടികള്‍ ശക്തമായി സമരം ചെയ്യുന്നത്.
ALSO READ: വാട്‌സാപ്പ് നുണ പ്രചരണം; ത്രിപുരയില്‍ ആള്‍ക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ 24-മത്തെ കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍
ബുധനാഴ്ചയാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ നിയമാവലി അപ്‌ലോഡ് ചെയ്ത സര്‍വകലാശാല അധികൃതര്‍ 9 മണിക്ക് ശേഷം വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നും പുറത്ത് പോവാന്‍ അനുവദിക്കില്ലാ എന്ന നിബന്ധന വച്ചത്.
ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഹോസ്റ്റല്‍ നിയമങ്ങള്‍ക്കെതിരായ സമരങ്ങളില്‍ പങ്കെടുക്കില്ലാ എന്ന സമ്മതപത്രം ഒപ്പിടുവിച്ച് വാങ്ങുന്നുമുണ്ട് ഇപ്പോള്‍ അധികൃതര്‍.
ALSO READ: ലോകകപ്പിന് ശേഷം ഈജിപ്തിലെത്തിയ സലാ വീട് വിട്ട് ഓടേണ്ട സ്ഥിതിയില്‍
ഇത് സമരം ചെയ്യാനും പ്രതിഷേധങ്ങള്‍ ഉയര്‍ത്താനുമുള്ള മൗലികാവകാശത്തിന്റെ പരസ്യമായ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വകലാശാല അവരുടെ തന്നെ വാഗ്ദാനം ലജ്ജയില്ലാതെ പിന്‍വലിച്ചു എന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നുണ്ട്. സമരങ്ങളില്‍ പങ്കെടുത്താല്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണി സ്ത്രീകളെ നിശ്ബ്ദരാക്കാനുള്ള ശ്രമമാണെന്ന് ഹോസ്റ്റല്‍ അന്തേവാസിയായ ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.
ഹോസ്റ്റല്‍ ഗേറ്റുകള്‍ അടയ്ക്കുന്ന സമയം 11.30 ആയും സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതുമൂലം ഒരു ഹോസ്റ്റലില്‍ നിന്നും മറ്റൊരു ഹോസ്റ്റലിലേക്ക് പോവാന്‍ പോലും രാത്രിസമയത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സാധിക്കില്ല.
ALSO READ: കേരളത്തില്‍ നിന്നുള്ള കാഴ്ച പ്രതീക്ഷ പകരുന്നത്; നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍
പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും, തങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ കര്‍ഫ്യൂ സമയം മാറ്റിയാല്‍ ഇവര്‍ എങ്ങനെയാണ് പെരുമാറുക എന്ന് നിരീക്ഷിക്കുക ആയിരുന്നുവെന്ന് സര്‍വകാലാശാല അധികാരിയായ അസ്ഹറ ഖുര്‍ഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അതുകൊണ്ടാണ് നിയമം പുനസ്ഥാപിക്കുന്നതെന്നും ഖുര്‍ഷീദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വൈസ് ചാന്‍സിലര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കര്‍ഫ്യൂ സമയം കഴിഞ്ഞെന്ന കാരണം കാണിച്ച് സ്വീകരിക്കാന്‍ അനുവദിക്കാത്ത സര്‍വകലാശാല അധികൃതര്‍ക്ക് നേരെ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സമരങ്ങള്‍ ശക്തിപ്പെട്ടത്.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.