ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും ദല്‍ഹി പൊലീസിനും ഹൈക്കോടതി നോട്ടീസ്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് നോട്ടീസ്.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസുകാര്‍ വായനാമുറിയില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ദൃശ്യങ്ങള്‍ ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസിന്റെ വേഷത്തില്‍ വന്ന അക്രമകാരികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 15നായിരുന്നു സംഭവം. ‘ഞങ്ങള്‍ ആക്രമണങ്ങളെ നേരിടുകയായിരുന്നു. സ്വത്വത്തിന്റെ പേരിലും ആക്രമങ്ങള്‍ നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.