ജാമിഅ സംഘര്‍ഷം; ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്‌
national news
ജാമിഅ സംഘര്‍ഷം; ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 9:53 am

ന്യൂദല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസുകാര്‍ വായനാമുറിയില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ പുറത്ത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. പൊലീസിന്റെ വേഷത്തില്‍ വന്ന അക്രമകാരികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ജാമിഅ മിലിയ സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 15നായിരുന്നു സംഭവം. ‘ഞങ്ങള്‍ ആക്രമണങ്ങളെ നേരിടുകയായിരുന്നു. സ്വത്വത്തിന്റെ പേരിലും ആക്രമങ്ങള്‍ നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ജാമിഅ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം.

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.

വൈകീട്ട് നാലുമണിയോടെയായായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും ദല്‍ഹിയിലേക്ക് ‘ദല്‍ഹി പീസ് മാര്‍ച്ച്’ നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.