ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് പൊലീസ് അതിക്രമം. തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്തിയ പ്രകടനത്തില്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.
ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ദല്‍ഹി പൊലീസ് വീണ്ടും അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളോട് ക്യാംപസിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശിയതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
‘ഭരണഘടനയുടെ ബലത്തില്‍ ഞങ്ങള്‍ മാര്‍ച്ചു ചെയ്യു’മെന്ന് മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാര്‍ച്ചിന് പൊലീസ് നേരത്തെ അനുവാദം നിരസിച്ചിരുന്നു. മാര്‍ച്ച് തുടങ്ങുമ്പോള്‍ പ്രതിഷേധക്കാരെ തടയാനായി സര്‍വകലാശാലയ്ക്ക് പുറത്ത് സേനയെ വിന്യസിക്കുകയും ബാരിക്കേഡുകള്‍ വെക്കുകയും ചെയ്തിരുന്നു. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലിസ് ലാത്തിവീശിയടുക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റ വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്കടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാമിഅ മില്ലിയയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഇതിന് മുമ്പും പൊലീസ് അക്രമം ഉണ്ടായിട്ടുണ്ട്.
ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് പൊലീസ് ക്യാംപസിലെത്തിയിരുന്നു. ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് മറ്റ് വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ