രാജ്യത്തെ രക്ഷിക്കൂ...ഭരണഘടനയെ രക്ഷിക്കൂ; ജാമിഅ മില്ലിയയില്‍ പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് വീണ്ടും വിദ്യാര്‍ത്ഥി പ്രതിഷേധം
CAA Protest
രാജ്യത്തെ രക്ഷിക്കൂ...ഭരണഘടനയെ രക്ഷിക്കൂ; ജാമിഅ മില്ലിയയില്‍ പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് വീണ്ടും വിദ്യാര്‍ത്ഥി പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2019, 11:03 am

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും ജാമിഅ മില്ലിയ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ഭീകരതയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ റാലി നടത്തുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാന കവാടമായ ഏഴാം നമ്പര്‍ ഗേറ്റിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിച്ച് ഷര്‍ട്ട് ഇടാതെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പലരുടേയും ശരീരത്തില്‍ മുറിവുകളുണ്ട്.

കോളേജ് ഗേറ്റ് പൂട്ടി തങ്ങളുടെ സുഹൃത്തുക്കളെയും സഹോദരിമാരേയും ദല്‍ഹി പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധിച്ചത്.

ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്സിറ്റിയിലേയും അലിഗഡ് യൂണിവേഴ്സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

ചിത്രം കടപ്പാട്- മീഡിയ വണ്‍

 

WATCH THIS VIDEO: