വയനാട് കലക്ടറേറ്റിന് മുമ്പില്‍ ഒമ്പത് കൊല്ലമായി സമരം ചെയ്യുന്ന ജയിംസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala News
വയനാട് കലക്ടറേറ്റിന് മുമ്പില്‍ ഒമ്പത് കൊല്ലമായി സമരം ചെയ്യുന്ന ജയിംസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 3:07 pm

കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിന് മുമ്പില്‍ ആത്മഹത്യ ശ്രമം. ഒമ്പത് കൊല്ലമായി വനം വകുപ്പിനെതിരെ സമയം ചെയ്യുന്ന ജയിംസ് കാഞ്ഞിരത്തിനാല്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മുസ്‌ലിം ലീഗിന്റെ സമരത്തിനിടെ ജയിംസിന്റെ സമരപ്പന്തലിന് ഒരു ഭാഗം തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് ജയിംസിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

2015 ഓഗസ്റ്റ് 15 മുതലാണ് ജയിംസും അദ്ദേഹത്തിന്റെ കുടുംബവവും വയനാട് കലക്ടറേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്.

വനംനവകുപ്പ് അനധികൃതമായി തട്ടിയെടുത്ത ഇവരുടെ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമി വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്‌.

Content Highlight: James, who has been protesting for nine years before the Wayanad Collectorate, tried to commit suicide