| Monday, 22nd January 2024, 5:18 pm

പെനാൽട്ടിയും ഫ്രീകിക്കും കിട്ടിയാൽ എല്ലാം അടിക്കും; തൊട്ടതെല്ലാം പൊന്നാക്കും ഇംഗ്ലീഷുകാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡ്-വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ വെസ്റ്റ് ഹാമിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരമായ ജെയിംസ് വാര്‍ഡ് പ്രൗസ് നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 50+ ഗോളുകള്‍ നേടിയതില്‍ കൂടുതലും ഫ്രീകിക്കുകളും പെനാല്‍ട്ടിയും കൂടിയായിരുന്നു. 58.5% ഗോളുകളാണ് താരം പെനാല്‍ട്ടിയിലൂടെയും ഫ്രീകിക്കുകളിലൂടെയും നേടിയത്. മത്സരത്തിന്റെ 79 മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു താരം ഗോള്‍ നേടിയത്.

ഷെഫീല്‍ഡ് യൂണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ബ്രമാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28ാം മിനിട്ടില്‍ മാക്‌സ്വെല്‍ കോര്‍നെറ്റിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 44ാം മിനിട്ടില്‍ ബെന്‍ ബ്രെറെടോണ്‍ ഡയസിലൂടെ ആതിഥേയര്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജെയിംസ് വാര്‍ഡ് പ്രൗസ് സന്ദര്‍ശകരെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മക്ബര്‍ണിയിലൂടെ ആതിഥേയര്‍ സമനില പിടിക്കുകയായിരുന്നു.

സമനിലയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും പത്ത് ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയുമടക്കം ആറാം സ്ഥാനത്താണ് വെസ്റ്റ് ഹാം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി രണ്ടിന് ബേണ്‍മൗത്തിനെതിരെയാണ് വെസ്റ്റ് ഹാമിന്റെ അടുത്ത മത്സരം.

Content Highlight: James ward-prowse great performance in English Premiere league.

Latest Stories

We use cookies to give you the best possible experience. Learn more