ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡ്-വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.
മത്സരത്തില്‍ വെസ്റ്റ് ഹാമിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരമായ ജെയിംസ് വാര്‍ഡ് പ്രൗസ് നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലീഷ് താരത്തെ തേടിയെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 50+ ഗോളുകള്‍ നേടിയതില്‍ കൂടുതലും ഫ്രീകിക്കുകളും പെനാല്‍ട്ടിയും കൂടിയായിരുന്നു. 58.5% ഗോളുകളാണ് താരം പെനാല്‍ട്ടിയിലൂടെയും ഫ്രീകിക്കുകളിലൂടെയും നേടിയത്. മത്സരത്തിന്റെ 79 മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു താരം ഗോള്‍ നേടിയത്.
Of those with 50+ Premier League goals, James Ward-Prowse is the only player in history to have at least half of them come via direct free-kicks or penalties (58.5%) 🎯 pic.twitter.com/k636wyCKY3
ഷെഫീല്‍ഡ് യൂണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ബ്രമാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28ാം മിനിട്ടില്‍ മാക്‌സ്വെല്‍ കോര്‍നെറ്റിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 44ാം മിനിട്ടില്‍ ബെന്‍ ബ്രെറെടോണ്‍ ഡയസിലൂടെ ആതിഥേയര്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജെയിംസ് വാര്‍ഡ് പ്രൗസ് സന്ദര്‍ശകരെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മക്ബര്‍ണിയിലൂടെ ആതിഥേയര്‍ സമനില പിടിക്കുകയായിരുന്നു.