കാലിഫോര്‍ണിയ: ഓസ്‌കര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജെയിംസ്‌ഹോണര്‍(61) കാലിഫോര്‍ണിയയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് അപകടം. മികച്ച പൈലറ്റ് കൂടിയായിരുന്ന ജെയിംസ് ഹോണര്‍ തന്നെയായിരുന്നു അപകടത്തില്‍ പെട്ട ചെറു വിമാനം പറത്തിയിരുന്നത്. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരത്തിനര്‍ഹനായ ജെയിംസ് ഹോണര്‍, ജെയിംസ് കാമറൂണിന്റെ മൂന്ന് ചിത്രങ്ങളിലും അതുപോലെ എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ട്രോയ്, അപ്പോളോ 13 എന്നീ ചിത്രങ്ങളുള്‍പ്പടെ നിരവധി പ്രശസ്ഥ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് ഇദ്ദേഹം. രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നാല് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
1998ല്‍ ടൈറ്റാനിക് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും ടൈറ്റില്‍ സോങിനുമാണ് ഇദ്ദേഹം ഓസ്‌കാര്‍ അവാര്‍ഡിന് അര്‍ഹനായത്. ഈ ചിത്രത്തിലെ സംഗീതത്തിന് ഇന്നും ലോകമെമ്പാടും ആരാധകരുണ്ട്. ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സംഗീതം നല്‍കിയിരിക്കുന്നത് ജെയിംസ് ഹോണര്‍ ആണ്.
ജെയിംസ് ഹോണര്‍ ഈണം നല്‍കിയ ടൈറ്റാനിക്കിലെ ഗാനം