| Tuesday, 5th July 2022, 5:35 pm

'അവതാര്‍ നാലും അഞ്ചും ഞാന്‍ സംവിധാനം ചെയ്തേക്കില്ല': ജെയിംസ് കാമറൂണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. 2022 ഡിസംബര്‍ 16നാണ്ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ അഞ്ച് ഭാഗങ്ങള്‍ നിലവില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ആവില്ല ഒരുപക്ഷെ അവതാറിന്റെ നാലും അഞ്ചും ഭാഗം സംവിധാനം ചെയ്യുക എന്ന് പറഞ്ഞിരിക്കുകയാണ് ജെയിംസ് കാമറൂണ്‍.

ഏമ്പയര്‍ മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അവതാറിനെ ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സംവിധായകന് ബാറ്റണ്‍ കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,
അതിന് ശേഷം എനിക്ക് താല്‍പ്പര്യമുള്ള മറ്റ് ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകാം എന്നാണ് കരുതുന്നത്’; ജെയിംസ് കാമറൂണ്‍ പറഞ്ഞു.]

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ലോകമൊട്ടാകെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമേ മുടക്കു മുതല്‍ തിരിച്ചുപിടിക്കാനാകുള്ളൂ.

അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 1832 കോടി രൂപയാണ് രണ്ടാം ഭാഗത്തിന്റെ നിര്‍മാണ ചെലവ്. മൂന്നാം ഭാ?ഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. 20ത് സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight :  James Cameron Might Not Direct Avatar 4 And 5 says Himself

We use cookies to give you the best possible experience. Learn more