ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. 255 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ട് ആയത്. ഇതോടെ 399 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. 255 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ട് ആയത്. ഇതോടെ 399 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.
വണ്‍ ഡൗണ്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 147 പന്തില്‍ രണ്ട് സിക്സറുകളും 11 ബൗണ്ടറികളും അടക്കം 104 റണ്‍സ് ആണ് ഗില്‍ നേടിയത്. 70.75 എന്ന് തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാണ് തങ്ങളുടെ ശ്രമമെന്ന് പറയുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. 60- 70 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ട് ശ്രമിക്കുമെന്ന് ആന്‍ഡേഴ്‌സണ്‍ അവകാശപ്പെട്ടു.
‘നാളെ ഞങ്ങള്‍ അത് ചെയ്യാന്‍ ശ്രമിക്കുമെന്ന് എല്ലാവര്‍ക്കും വളരെ വ്യക്തമാണ്, എനിക്കറിയാം കളിയില്‍ 180 ഓവര്‍ ബാക്കിയുണ്ട്, പക്ഷേ ഞങ്ങള്‍ അത് 60 അല്ലെങ്കില്‍ 70ല്‍ മറികടക്കാന്‍ ശ്രമിക്കും. അങ്ങനെയാണ് ഞങ്ങള്‍ കളിക്കുന്നത്.’
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ സമ്മര്‍ദത്തിലാണെന്നും ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാണിച്ചു.
‘ഇന്ന് അവര്‍ വളരെ സമ്മര്‍ദത്തിലായിരുന്നു. അവര്‍ ബാറ്റ് ചെയ്യുന്ന രീതി, എത്ര റണ്‍സ് വേണമെന്ന് അവര്‍ക്ക് അറിയില്ലെന്ന് ഞാന്‍ കരുതുന്നു. വലിയ ലീഡ് നേടിയപ്പോഴും അവര്‍ വളരെ ശ്രദ്ധാലുവായിരുന്നു. ഇന്നലെ രാത്രി കോച്ചില്‍ നിന്നുള്ള സംഭാഷണം ഇതായിരുന്നു. അവര്‍ 600 നേടിയാല്‍ ഞങ്ങള്‍ അതിനായി പോകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: James Anderson Talks About Second Test Against India