ലോകത്തെ എക്കാലത്തെയും മികച്ച പേസ് ബൗളററിലൊരാളാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം 2024ലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് കളിച്ച് 704 വിക്കറ്റുകളാണ് ഫോര്‍മാറ്റില്‍ നിന്നും നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഫാസ്റ്റ് ബൗളറാകാനും താരത്തിന് കഴിഞ്ഞിരുന്നു.
അടുത്തിടെ ടെയ്‌ലെന്‍ഡേഴ്‌സ് പോട്കാസ്റ്റിന് നല്‍കിയ സംഭാഷണത്തില്‍ ആന്‍ഡേഴ്‌സന്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരുന്നു. ടെസ്റ്റില്‍ വിരാടിനെപ്പോലെ മറ്റൊരു മികച്ച ബാറ്ററെ താന്‍ കണ്ടിട്ടില്ലെന്നാണ് മുന്‍ താരം പറഞ്ഞത്. എന്നാല്‍ വൈറ്റ് ഹോളില്‍ ഏറ്റവും മികച്ച താരം ഏതാണെന്ന ചോദ്യത്തിന് ആന്‍ഡേഴ്‌സന്‍ മറുപടി പറഞ്ഞതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യുന്നത്.
‘എനിക്ക് അത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഫിനിഷിങ്ങില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ബെവനാണ് എന്റെ മനസിലേക്ക് വരുന്നത്. 1990കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും അവനൊരു അസാധാരണ ബാറ്ററായിരുന്നു. ആറാം നമ്പറില്‍ ഇറങ്ങിയാണ് മൈക്കല്‍ തന്റെ ജോലി ചെയ്ത് താര്‍ക്കുന്നത്,’അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയുടെ മികച്ച ബാറ്റര്‍ ആയിരുന്നു മൈക്കിള്‍ ബെ. 232 ഏകദിന മത്സരങ്ങളിലെ 196 ഇന്നിങ്‌സില്‍ നിന്നും 6912 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ നിന്നും 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൈക്കലിനുണ്ട്.
53.6 എന്ന മികച്ച ആവറേജിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി ഏകദിനത്തില്‍ 6 സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും മൈക്കല്‍ നേടിയിട്ടുണ്ട്. 1994 മുതല്‍ 2004 വരെയാണ് താരം ഏകദിനത്തില്‍ കളിച്ചത്.
എന്നാല്‍ ടെസ്റ്റില്‍ 1994 മുതല്‍ 1998 വരെയാണ് മൈക്കിള്‍ കളിച്ചത്. 18 ടെസ്റ്റ് മത്സരങ്ങളിലെ 30 ഇന്നിങ്‌സുകളില്‍ നിന്ന് 785 റണ്‍സ് സ്ഥാനം നേടിയിട്ടുണ്ട്.
Content Highlight: James Anderson Talking About Michael Bevan