വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസ് ബാറ്റിങ് തകര്‍ച്ചയിലാണ്. രണ്ടാം ഇന്നിങ്‌സിലെ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ 34.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് കരീബിയന്‍ പടയ്ക്ക് നേടാന്‍ സാധിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാക്കിയാക്കി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് മെയ്ഡന്‍ അടക്കം 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
കരീബിയന്‍സിന്റെ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വൈറ്റിനെയും അലിക് അത്തനാസയുമാണ് മാസ്റ്റര്‍ ബൗളര്‍ ആന്‍ഡേഴ്സണ്‍ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ജെയ്ഡന്‍ സീല്‍സിന്റെ വിക്കറ്റ് മാത്രമായിരുന്നു ആന്‍ഡേഴ്‌സണ്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഇതിഹാസ ബൗളര്‍ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ആന്‍ഡേഴ്സന് സാധിച്ചത്. ആന്‍ഡേഴ്സന്‍ വിന്‍ഡീസിനെതിരെ 90 വിക്കറ്റുളാണ് സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ രണ്ടാമതുള്ളതായിരുന്ന മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവിനെയാണ് ആന്‍ഡേഴ്‌സണ്‍ മറികടന്നത്. 89 വിക്കറ്റാണ് കപില്‍ വിന്‍ഡീസിനെതിരെ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഗ്ലെന്‍ മഗ്രാത്ത് 110 വിക്കറ്റുകളാണ് നേടിയത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 371 റണ്‍സാണ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സ് നേടിയ വിന്‍ഡീസിനെതിരെ 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്.
Content Highlight: James Anderson Surpasses Kapil Dev