ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കാനിരിക്കുകയാണ്. എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക് വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും പിന്മാറി നാട്ടിലേക്ക് പോയിരുന്നു. പിന്നാലെ ഇഗ്ലണ്ടിന്റെ യുവ സ്പിന്‍ ബൗളര്‍ ഷോയിബ് ബഷീറും മത്സരത്തില്‍ നിന്നും പിന്‍വാങ്ങി നാട്ടിലേക്ക് മടങ്ങിയിരുന്നു. വിസാ കാലാവധിയെത്തുടര്‍ന്ന് താരത്തെ മടക്കിയയക്കുകയായിരുന്നു.
എന്നാല്‍ ഇതിനെല്ലാം പുറമെ ഇംഗ്ലണ്ട് തങ്ങളുടെ ചരിത്ര പുരുഷനില്ലാതെയാണ് കളതതിലിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍ ജേമ്‌സ് ആന്‍ഡേഴ്‌സണെ ആദ്യ ടെസ്റ്റ് ഇലവനില്‍ നിന്നും പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവരുടെ പട്ടികയില്‍ ആന്‍ഡേഴ്‌സണ്‍ മൂന്നാമതാണ്. 2003 മുതല്‍ 2023 വരെയുള്ള കരിയറില്‍ താരം 690 വിക്കറ്റുകളാണ് നേടിയത്. ഇന്ത്യക്കെതിരെയുള്ള ഏഴാമത്തെ പര്യടനമാണ് 41കാരനായ ആന്‍ഡേഴ്‌സണ്‍ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്ത താരം 2012ലെ പരമ്പരയില്‍ നിര്‍ണായക വിക്കറ്റുകള്‍ നേടി 2-1 പരമ്പര വിജയിക്കാനും സാധിച്ചു.
ഇന്ത്യയില്‍ കളിച്ച 13 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 34 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. 29 ശരാശരിയില്‍ മികച്ച പ്രകടനമാണ് ആന്‍ഡേഴ്‌സണ്‍ കാഴ്ച്ച വെച്ചത്.
ഇപ്പോള്‍ ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ ഇംഗ്ലണ്ട് പുറത്ത് വിട്ട ആദ്യ ടെസ്റ്റിനുള്ള ഇലവന്‍: സാക്ക് ക്രോളെയ്, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റിഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ജാക്ക് ലീച്ച്, മാര്‍ക്ക് വുഡ്.
Content Highlight: James Anderson is not in the Test squad against India