വിശാഖപട്ടണത്തില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടിയിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ യങ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മികച്ച പ്രകടനമാണ് നടത്തിയത്. 17 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. 1.76 എന്ന മിന്നും ഇക്കണോമിയിലാണ് താരം പവര്‍ ബൗളിങ് പുറത്തെടുത്തത്.
മത്സരത്തില്‍ മറ്റൊരു റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച മൂന്നാമത്തെ താരം എന്ന നേട്ടമാണ് ഇംഗ്ലീഷ് ഇതിഹാസ ബൗളര്‍ സ്വന്തമാക്കിയത്. 22 കലണ്ടര്‍ ഇയറുകളിലാണ് ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പോരാട്ടവീര്യം നടത്തിയത്.
2003ല്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ജെയിംസ് ആന്‍ഡേഴ്‌സന്‍ 183 മത്സരങ്ങളില്‍ 342 ഇന്നിങ്‌സുകളില്‍ 691 വിക്കറ്റുകളാണ് ഇംഗ്ലണ്ട് പേസര്‍ സ്വന്തമാക്കിയത്.
22 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ശിവനരെയ്ന്‍ ചന്ദ്രപോളും ഇംഗ്ലീഷ് പേസര്‍ക്കൊപ്പം നേട്ടം പങ്കിടുന്നുണ്ട്.
25 വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ കലണ്ടര്‍ വര്‍ഷം ടെസ്റ്റ് കളിച്ച താരങ്ങളില്‍ ഒന്നാമതുള്ളത്.
Content Highlight: James Anderson In Record Achievement