| Thursday, 7th March 2024, 12:40 pm

ഈ മനുഷ്യന്റെ സീനിയോരിറ്റിക്ക് മുന്നില്‍ ഇതിഹാസങ്ങള്‍ പോലും മാറി നിന്നു; ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് മത്സരത്തിലെ ആദ്യത്തെ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സ് ആണ് നേടിയത്. ഓപ്പണ്‍ സാക്ക് ക്രോളി 71 പന്തില്‍ നിന്ന് 61 റണ്‍സ് നേടി പുറത്താകെ ക്രീസില്‍ ഉണ്ട്. കൂടെ ജോ റൂട്ട് രണ്ട് റണ്‍സും നേടി കളി തുടരുന്നുണ്ട്. ബെന്‍ ഡക്കറ്റ് ടിക്കറ്റ് 58 പന്തില്‍ നിന്ന് 27റണ്‍സിനും ഒല്ലി പോപ്പ് 24 പന്തില്‍ 11 റണ്‍സിനുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റ് കുല്‍ദീപ് യാദവിനാണ്.

അതേസമയം ഇംഗ്ലണ്ടിനെതിരെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ബഹുമതിയുമായി അശ്വിനും കളിക്കളത്തില്‍ സജീവമാണ്. നിലവില്‍ 6 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ഒന്നും നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണ്‍ മറ്റൊരു നേട്ടം സ്വന്തമാക്കുകയാണ്. ഒരു വിദേശ താരം എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാനാണ് ജെയിംസ് ആന്‍ഡേഴ്‌സിന് സാധിച്ചത്.

ഈ റെക്കോഡ് പട്ടികയില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റര്‍ ഡെറിക് അണ്ടര്‍ വുഡിനെ മറികടന്നാണ് ആന്‍ഡേഴ്‌സണ്‍ ഒന്നാമത് എത്തിയത്. 17 മത്സരങ്ങളാണ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയില്‍ കളിച്ചത്. ഇതിഹാസ താരങ്ങളെ മറികടന്നാണ് ആന്‍ഡേഴ്‌സണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല ഈ ലിസ്റ്റിലുള്ള ആദ്യ മൂന്നുപേരും ഇംഗ്ലണ്ടില്‍ നിന്നുമാണ്.

ജെയിംസ് ആന്‍ഡേഴ്‌സണ്‍ -ഇംഗ്ലണ്ട് – 17*

ഡെറിക് അണ്ടര്‍വുഡ് – ഇംഗ്ലണ്ട് – 16

ജോ റൂട്ട് – ഇംഗ്ലണ്ട് – 15*

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്ഡീസ് – 15

കീത്ത് ഫ്‌ലെച്ചര്‍ – ഇംഗ്ലണ്ട് – 14

ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്ഡീസ് – 14

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്ഡീസ് – 14

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 14

2003ല്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ജെയിംസ് ആന്‍ഡേഴ്സണ്‍ 187 ടെസ്റ്റ് മത്സരങ്ങളാണ് വ്യത്യസ്തമായ 50 ഗ്രൗണ്ടുകളില്‍ കളിച്ചത്. 347 ഇന്നിങ്സില്‍ നിന്നും 698 വിക്കറ്റുകളാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ നേടിയിട്ടുള്ളത്.

Content Highlight: James Anderson In Record Achievement

We use cookies to give you the best possible experience. Learn more