ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ താരമെന്ന മോശം റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 18366 റണ്‍സാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിട്ടുനല്‍കിയത്.
ഇന്ത്യന്‍ ഇതിഹാസ ബൗളര്‍ അനില്‍കുംബ്ലെയെ മറികടന്നുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ മുന്നിലെത്തിയത്. 18355 റണ്‍സാണ് അനില്‍ കുംബ്ലെ ടെസ്റ്റില്‍ വിട്ടുനല്‍കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കിയ താരങ്ങള്‍
(താരം,റണ്‍സ് എന്നീ ക്രമത്തില്‍)
ജെയിംസ് ആന്‍ഡേഴ്‌സണ്‍-18366
അനില്‍ കുംബ്ലെ-18355
മുത്തയ്യ മുരളീധരന്‍-18180
ഷെയിന്‍ വോണ്‍-17995
സ്റ്റുവര്‍ട്ട് ബ്രോഡ്-16719
മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് ആണ് ജെയിംസ് നേടിയത്. 25 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെ 61 റണ്‍സ് വിട്ടുനല്‍കിയാണ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് ആയിരുന്നു ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. 24 പന്തില്‍ നാല് റണ്‍സ് നേടികൊണ്ടായിരുന്നു യാദവ് പുറത്തായത്.
അതേസമയം ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സിന് പുറത്താവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.
Test Hundred on his home ground!
A hard fought 4th Test ton and second in Rajkot from @imjadeja 👏 👏#INDvENG @IDFCFIRSTBank pic.twitter.com/osxLb6gitm
— BCCI (@BCCI) February 15, 2024
196 പന്തില്‍ 131 റണ്‍സ് നേടിയായിരുന്നു രോഹിത്തിന്റെ മികച്ച പ്രകടനം. 14 ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. 225 പന്തില്‍ 112 റണ്‍സ് നേടി കൊണ്ടായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം.
ഒമ്പത് ഫോറുകളുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: James Anderson create a new record