മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്യമൃഗം, എതിരാളികളെ കൊന്നൊടുക്കും, കൊലപാതകത്തില്‍ എം.ബി.എസിന്റെ പങ്കിന് സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ പുറത്ത്
Jamal Khashoggi Murder
മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്യമൃഗം, എതിരാളികളെ കൊന്നൊടുക്കും, കൊലപാതകത്തില്‍ എം.ബി.എസിന്റെ പങ്കിന് സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 8:14 am

വാഷിങ്ടണ്‍:സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പുതിയ വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് വ്യക്തമായ സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ സി.എന്‍.എന്‍ പുറത്തുവിട്ടു. കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് ഖഷോഗ്ജി അയച്ച നാന്നൂറിലധികം മെസേജുകളാണ് പുറത്തുവന്നിരിക്കുന്നത്.

മെസേജില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വന്യമൃഗമെന്നും തന്റെ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നവരെ നിഷ്‌കരുണം വധിക്കുന്നയാളാണെന്നും സൂചിപ്പിക്കുന്നു.ശബ്ദ രേഖകളും വീഡിയോയും ഫോട്ടോയും അടങ്ങുന്ന വാട്ട്‌സാപ്പ് മെസേജുകള്‍ ഖഷോഗ്ജിയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഉമര്‍ അബ്ദുല്‍ അസീസാണ് രേഖകള്‍ സി.എന്‍.എന്നിന് കൈമാറിയത്.

ALSO READ: ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും; പ്രക്ഷോഭം ശക്തമാകുന്നു;

“” അദ്ദേഹം തന്റെ ഇരകളെയെല്ലാം നിഷ്‌കരുണം നശിപ്പിക്കുന്നു. അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മേയില്‍ ഖഷോഗ്ജി അയച്ച ഒരു മെസേജിലെ പ്രധാന ഭാഗമാണിത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ദുഷ്പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ യൂത്ത് മൂവ്‌മെന്റ് ജമാലിന്റെ പദ്ധതിയിലുണ്ടായിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എം.ബി.എസ്. ആണെന്നാണ്. അബ്ദുല്‍ അസീസ് സി.എന്‍.എന്നിനോട് പറഞ്ഞു.

Omar Abdulaziz believes Saudi authorities intercepted private messages between him and Jamal Khashoggi.

പിന്നീട് ഈയൊരു മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഖഷോഗ്ജി തന്നെ ബന്ധപ്പെടുന്നത് ഓഗസ്റ്റിലാണ്. അന്ന് ഖഷോഗ്ജി തന്റെ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ സൗദി ചോര്‍ത്തുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അന്നെനിക്ക് അദ്ദേഹം “”ദൈവം നമ്മളെ രക്ഷിക്കട്ടെ”” എന്ന ഒരു അശുഭ സൂചനയോടെയുള്ള മെസേജ് അയച്ചതായും അബ്ദുല്‍ അസീസ് പറയുന്നു.

ആ മെസേജ് വന്ന് രണ്ട് മാസം കഴിഞ്ഞാണ് ഖഷോഗ്ജി കൊല്ലപ്പെടുന്നത്. അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.

തന്റെ ഫോണ്‍ ഒരു ഇസ്രയേല്‍ കമ്പനി ഹാക്ക് ചെയ്തിട്ടുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അസീസ്. എന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതും ഖഷോഗ്ജിയുടെ മരണവും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അബ്ദുല്‍ അസീസ് പറഞ്ഞു.

കാനഡയില്‍ കോളജ് വിദ്യാര്‍ഥി ആയിരിക്കെയാണ് അബ്ദുല്‍ അസീസ് സൗദി രാജ്യഭരണത്തിനെതിരെ ആദ്യമായി സംസാരിക്കുന്നത്. അദ്ദേഹം ഭരണകൂട നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു.

ഒക്ടോബര്‍ 2017 മുതല്‍ ഓഗസ്റ്റ് 2018 വരെയുളള കാലഘട്ടത്തിലാണ് ഖഷോഗ്ജിയും അബ്ദുല്‍ അസീസും പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നത്. സോഷ്യല്‍ മീഡിയിലൂടെയും ഇലക്ട്രോണിക് മീഡിയയിലൂടെയും എം.ബി.എസിനെതിരെ യുവാക്കളെ അണിനിരത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു.

Jamal Khashoggi is remembered at a memorial in Washington.

എം.ബി.എസിനും സൗദി രാജവാഴ്ചയ്ക്കുമെതിരെ ഇലക്ട്രോണിക് ആര്‍മി രൂപീകരിക്കലായിരുന്നു ലക്ഷ്യമെന്ന് അബ്ദുല്‍ അസീസ് പറയുന്നു. ഇതിനായി പണം സ്വരൂപിക്കലായിരുന്നു ഖഷോഗ്ജിയുടെ ചുമതല.

Image result for jamal khashoggi

പദ്ധതിക്കായുളള ആദ്യ ഫണ്ട് കൈമാറുന്നത് ജൂലായിലാണ്. എന്നാല്‍ ഓഗസ്റ്റില്‍ നമ്മുടെ ഓണ്‍ലൈന്‍ പ്രൊജക്ടിനെ സംബന്ധിച്ച് സൗദിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞതായി അബ്ദുല്‍ അസീസ് പറയുന്നു. അന്നത്തെ ആ ചാറ്റിന് ശേഷം പിന്നീട് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് അറിയുന്നത് ഖഷോഗ്ജിയുടെ മരണവാര്‍ത്തയാണെന്ന് അബ്ദുല്‍ അസീസ് സി.എന്‍.എന്നിനോട് പറഞ്ഞു.