റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂട്ടര്‍. സൗദിയും തുര്‍ക്കിയും തമ്മിലുള്ള സംയുക്ത അന്വേഷണത്തിന്റ ഭാഗമായി തുര്‍ക്കി കൈമാറിയ തെളിവുകള്‍ അനുസരിച്ച് ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
സൗദിയുടെ വിമര്‍ശകനായിരുന്ന ഖഷോഗ്ജി 2017 മുതല്‍ അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. മുമ്പ് സൗദി രാജകുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഖഷോഗ്ജി പിന്നീട് അവരുമായി തെറ്റിപിരിഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായ ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.
ALSO READ: നിങ്ങളുടെ ഭീഷണി കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്; ആര്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി
എന്നാല്‍ ഖഷോഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഖഷോഗ്ജിയുടേത് കൊലപാതകം ആയിരുന്നെന്ന് സൗദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മൃതദേഹം എവിടെയാണെന്ന വിവരം സൗദി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഖഷോഗ്ജിയുടെ കൊലപാതകം രാജ്യാന്തര തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പത്രപ്രവര്‍ത്തകന്റെ മരണത്തോടെ സൗദിയില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വിലക്കാണെന്ന തരത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
WATCH THIS VIDEO: