| Wednesday, 8th January 2014, 2:06 pm

ഉത്തേജകം: സിംപ്‌സണ്‍ അച്ചടക്ക സമിതിയുടെ മുന്നില്‍ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കിങ്‌സ്ടണ്‍: ഉത്തേജക മരുന്ന് ഉപയോഗിച്ച സംഭവത്തില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ജമൈക്കയുടെ ഷെറോണ്‍ സിംപ്‌സണ്‍ ദേശീയ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരായി.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബോധപൂര്‍വം ഉത്തേജകമരുന്നു ഉപയോഗിച്ചിട്ടില്ലെന്നും സിംപ്‌സണ്‍ പറഞ്ഞു.

തന്റെ പുതിയ പരിശീലകന്‍ ക്രിസ്റ്റഫര്‍ സുരേബ് നല്‍കിയ മരുന്നുകളാണ് ഉപയോഗിച്ചത്. മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും സിംപ്‌സണ്‍ വ്യക്തമാക്കി.

മൂന്നംഗ അച്ചടക്ക സമിതിക്കു മുന്നിലാണ് സിംപ്‌സണ്‍ ഹാജരായത്.

ഷെറോണ്‍ സിംപ്‌സണിനെ കൂടാതെ പുരുഷ വിഭാഗം 100 മീറ്റര്‍ ഓട്ടത്തിലെ മുന്‍ ലോക റെക്കോര്‍ഡ് ജേതാവ് അസഫ പവല്‍, ഡിസ്‌കസ് ത്രോ താരം അലിസണ്‍ റാണ്ഡല്‍, ട്രാവിസ് സ്മിക്കിള്‍ തുടങ്ങിയവരും ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ടിരുന്നു.

ജൂണില്‍ ജമൈക്കയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിനിടെ ഇവര്‍ ഉത്തേജക മരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

2004 ല്‍ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സിലെ 4X 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് ഷെറോണ്‍ സിംപ്‌സണ്‍.

We use cookies to give you the best possible experience. Learn more