ലോക സിനിമകളോട് മത്സരിക്കാന്‍ ജല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തുക മത്സര വിഭാഗത്തില്‍
Movie Day
ലോക സിനിമകളോട് മത്സരിക്കാന്‍ ജല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തുക മത്സര വിഭാഗത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th October 2019, 9:37 pm

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും കൃഷന്ത് ആര്‍.കെയുടെ വൃത്താകൃതിയിലുള്ള ചതുരവും. ഇന്ത്യന്‍ വിഭാഗത്തില്‍നിന്ന് ഹാഫിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനിയും രാഹത്ത് കസമിയുടെ ലിഹാഫ് ദ ക്വില്‍റ്റ് എന്ന ചിത്രവും മത്സരത്തിനെത്തുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ ടി.വി ചന്ദ്രന്‍, വി.കെ ജോസഫ്, സുധക്കുട്ടി, സുദേവന്‍ തുടങ്ങിയവരടങ്ങിയ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

മലയാളം സിനിമ ഇന്ന് എന്ന മത്സരേതര വിഭാഗത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, വൈറസ് തുടങ്ങി 12 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴ് സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് തിരുവനന്തപുരത്ത് 24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അരങ്ങേറുന്നത്.

ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കും ജല്ലിക്കെട്ടും ഉയരെയും ഇടംപിടിച്ചിട്ടുണ്ട്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും ജല്ലിക്കെട്ട് മികച്ച പ്രതികരണം നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ