ലോസ് ആഞ്ചലസ്: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിനുള്ള മത്സരത്തിന് ഇന്ത്യയില്‍ നിന്ന് പത്ത് സിനിമകള്‍. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടും ഡോക്ടര്‍ ബിജു കുമാര്‍ സംവിധാനം ചെയ്ത വെയില്‍ മരങ്ങളുമാണ് മത്സരത്തിനുള്ളത്.
തമിഴില്‍ നിന്ന് ധനുഷ് നായകനായി വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനും സൂര്യയെ നായകനാക്കി സുധാ കൊങ്കാര സംവിധാനം ചെയ്ത സുരരൈ പോട്രും മത്സരത്തിനുണ്ട്.
ഇതിന് പുറമെ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത ദ ഡിസൈപ്പ്ള്‍, പ്രതീക് വാട്‌സ് സംവിധാനം ചെയ്ത ഈബ് അലൈ ഓ, കിസ്‌ലയ് സംവിധാനം ചെയ്ത ജസ്റ്റ് ലൈക്ക് ദാറ്റ്, അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ, ഓം റാത്ത് സംവിധാനം ചെയ്ത താന്‍ജി, ശ്യാം മദിരാജു സംവിധാനം ചെയ്ത ഹറാമി എന്നിവയാണ് മത്സരത്തിനുള്ളത്.
139 സിനിമകളാണ് മികച്ച വിദേശ സിനിമാ വിഭാഗത്തിലേക്ക് മത്സരത്തിന് എത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ഈ സിനിമകള്‍ സ്‌ക്രീന്‍ ചെയ്ത് തുടങ്ങും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന സിനിമകള്‍ ഫൈനല്‍ നോമിനേഷനില്‍ എത്തുകയും വിജയികളാവുകയും ചെയ്യും.
കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം, 2019 ഒക്ടോബര്‍ 1 നും 2021 ഫെബ്രുവരി 28 നും ഇടയില്‍ ഓണ്‍ലൈന്‍ ആയോ തിയേറ്ററിലോ റിലീസ് ചെയ്യുകയോ റിലീസ് തീരുമാനിക്കുകയോ ചെയ്ത സിനിമകളാണ് പരിഗണിച്ചത്.
77 രാജ്യങ്ങളില്‍ നിന്നായി 139 വിദേശ ഭാഷാ സിനിമകള്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് എത്തിയത്. ഇതില്‍ 37 സിനിമകള്‍ സ്ത്രീകള്‍ സംവിധാനം ചെയ്തതോ സഹസംവിധാനം ചെയ്തതോ ആണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക