കോട്ടയം: കന്യാസ്ത്രീകളുടെ സ്ഥലമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ദര്‍ രൂപത. ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ പരസ്യമായി തള്ളി രൂപത തന്നെ രംഗത്ത് എത്തിരിക്കുകയാണ് .
അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടല്‍ അസ്വാഭാവികമെന്നും രൂപത പി.ആര്‍.ഓ അറിയിച്ചു. കന്യാസ്ത്രീകളുടെ വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ലെന്നും പി.ആര്‍.ഓ വ്യക്തമാക്കി. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകള്‍ കുറുവിലങ്ങാട്ടെ മഠത്തിലേക്ക് പോയതെന്നും പി.ആര്‍.ഓ വിശദീകരിച്ചു.
കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്നും കൗണ്‍സിലിനും മദര്‍ ജനറലിനുമാണ് അതിനുള്ള അധികാരമെന്നും വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത വിശദീകരിക്കുന്നുണ്ട്.
ഇതോടെ സഭയ്ക്കകത്തെ പോര് പരസ്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫാദര്‍ മുളയ്ക്കലിനെ രൂപത പിന്തുണയ്ക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ മദര്‍ ജനറല്‍ കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് കത്തയച്ചിരുന്നു. കത്തില്‍ തന്റെ അറിവോടയല്ല മഠത്തില്‍ നിന്ന് മാറ്റിയതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അവകാശപ്പെട്ടു. മത്രമല്ല സ്ഥലം മാറ്റം റദ്ദ് ചെയ്യുകയാണെന്നും കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ നിന്ന് മാറ്റില്ലെന്നുമാണ് ആഗ്നെലോ കത്തിലൂടെ ഉറപ്പ് നല്‍കിയത്.